മെല്‍ബണ്‍: തെക്കു-കിഴക്കന്‍ ആസ്‌ട്രേലിയയില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ അപ്രതീക്ഷിത ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും മതിലുകള്‍ മതിലുകള്‍ തകരുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങള്‍ മെല്‍ബണിലെ തെരുവുകളിലേക്ക് ഓടി.
രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ മെല്‍ബണില്‍ പ്രാദേശിക സമയം ഒമ്ബതിനായ ഭൂചലനമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.

എന്നാല്‍ നൂറുകണക്കണക്കിന് കിലോമീറ്റര്‍ അകലെ വരെ പ്രകമ്ബനമുണ്ടായി. സൗത്ത് ആസ്‌ട്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്‍റെ പ്രകമ്ബനം അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്‌ത്രേലിയ പറഞ്ഞു.
Another angle. So much dust! @9NewsMelb https://t.co/0NPGfu2hm6 pic.twitter.com/DURQApwvt5
— Mark Santomartino (@msanto92) September 22, 2021












