പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണകേസില്‍ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണകേസില്‍ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 5.45ഓടെ സെൽ വാർഡൻ പരിശോധനക്കെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ആറ്റിങ്ങൽ പൊലീസാണ് ബിജുവിനെ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതിക്ക് പകർച്ചാവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.




Sharing is Caring