തൃശൂര്‍: സ്വകാര്യ ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി പുലക്കാട്ടയില്‍ വീട്ടില്‍ ഇസ്മായിലി (46) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് കടവല്ലൂരിലാണ് സംഭവം.എടപ്പാളില്‍നിന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പിതാവിന്റെയും മകന്റെയും കൂടെ പോകുന്നതിനിടെയാണ് യുവതി ഇരിക്കുന്ന സീറ്റിന്റെ പുറകിലായി നിന്നിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്.
യുവതി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ബസ് കുന്നംകുളം സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ അഞ്ജലി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














