തെരുവുനായ ആക്രമണം വീണ്ടും; കാട്ടാക്കടയില്‍ കടിയേറ്റത് അഞ്ച് പേര്‍ക്ക്

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ ആണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളടക്കം അഞ്ച് പേരെയാണ് നായ കടിച്ചത്.

പരുക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നായകളെ നാട്ടുകാര്‍ വിരട്ടി ഓടിക്കുന്നതിനിടെയായിരുന്നു ആക്രമണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *