സാഗർ ലൈബ്രറി ആൻഡ്‌ റീഡിങ് റൂം ഉദ്ഘാടനം ചെയ്തു്

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപാലിറ്റി ഒമ്പതാം വാർഡിൽ വിയ്യൂർ തെങ്ങിൽ താഴ സാഗർ ലൈബ്രറി ആൻഡ്‌ റീഡിങ് റൂമിന്റെ ഉദ്ഘാടനം പ്രശസ്ത അഭിനേതാവും സംവിധായകനുമായ ശ്രീ ഉമേഷ്‌ കൊല്ലം നിർവഹിച്ചു. ഇത് പോലെയുള്ള ലൈബ്രറികൾ ആ പ്രദേശത്തെ യുവതലമുറയ്ക്ക് കൂടുതൽ പ്രയോജനമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉമേഷ് കൊല്ലം പറഞ്ഞു.


ലൈബ്രറി സെക്രട്ടറി സുനിൽ. കെ സ്വാഗതവും, അനിൽകുമാർ എംകെ അധ്യക്ഷതയും വഹിച്ചു. കരുണൻ പുസ്തകഭവൻ, ശശികുമാർ,എ വി.കരുണൻ മാസ്റ്റർ വീക്ഷണം കലാവേദി,രവി ചിത്രലിപി എന്നിവർ ആശംസകൾ നേർന്നു.സന്ദീപ് കുമാർ.കെ നന്ദിപറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം ലൈബ്രറി പരിസരത്ത് വിഭവ സമൃദ്ധമായ ഓണസദ്യയും, നാട്ടുകാരുടെ വിവിധ കലാപരിപാടികളും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *