
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിന്‍്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.വെല്ലിംഗ്ടണ്‍ ഐലന്‍്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കലൂര്‍ ഡെന്നിസിന്‍്റെ മകനാണ് ഡിനോ ഡെന്നിസ് .
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നല്‍കി. നേരത്തേ ബി.ഉണ്ണികൃഷ്ണന്‍, ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ഗെയിം ത്രില്ലര്‍ ജോണറില്‍പ്പെടുന്നതാണ് ഈ ചിത്രം.

മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, യാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍, സുമിത് നേവല്‍ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീന്‍ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോന്‍ എന്നിവരും പ്രധാന താരങ്ങളാണ്. മിഥുന്‍ മുകുന്ദനാണ് സംഗീതസംവിധാനം.
‘ബസൂക്ക’യ്ക്ക് ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നല്‍കുന്നു
ഛായാഗ്രഹണം – നിമേഷ് രവി. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യൂം – ഡിസൈന്‍ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുജിത് സുരേഷ് – പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – ഷെറിന്‍ സ്റ്റാന്‍ലി, രാജീവ് പെരുമ്ബാവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു.ജെ.
