യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കിഴക്കൻ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. എഎഫ്‌പിയുടെ യുക്രൈൻ വീഡിയോ കോർഡിനേറ്റർ അർമാൻ സോൾഡിനാണ്(32) കൊല്ലപ്പെട്ടത്.

റഷ്യ-യുക്രൈൻ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായ ബഖ്‌മുത്തിന് സമീപമുള്ള പട്ടണത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4:30 നാണ് ആക്രമണം ഉണ്ടായത്.യുക്രൈൻ സൈനികർക്കൊപ്പമുണ്ടായിരുന്ന എഎഫ്‌പി സംഘത്തിന് നേരെയാണ് ഗ്രാഡ് റോക്കറ്റ് ആക്രമണം നടന്നത്. സോൾഡിൻ നിന്നിരുന്ന സ്ഥലത്തിന് സമീപം റോക്കറ്റ് പതിച്ചാണ് മരിച്ചത്. ടീമിലെ മറ്റുള്ളവർക്ക് പരിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സോൾഡിന് ആദരാഞ്ജലി അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *