ജാന്‍വി കപൂറിന്‍റെ നായകനാകാന്‍ റോഷന്‍ മാത്യു


ജാന്‍വി കപൂറിന്‍റെ നായകനായി ബോളിവുഡില്‍ തിളങ്ങാന്‍ റോഷന്‍ മാത്യു. സുധാന്‍സു സരിയ സംവിധാനം ചെയ്യുന്ന ഉലാജ് എന്ന് പേരി‌ട്ടിരിക്കുന്ന ചിത്രത്തില്‍ ഗുല്‍ഷന്‍ ദേവയ്യയും പ്രധാന കഥാപാത്രമാകുന്നു.രാജേഷ് ടൈലംഗ്, സച്ചിന്‍ ഖഡേക്കര്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


ജംഗ്‌ലി പിക്ചേഴ്സ് ആണ് നിര്‍മാണം. പര്‍വീസ് ഷെയ്ഖ്-സുദാന്‍സു സരിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹന്‍.ത്രില്ലര്‍ വിഭാഗത്തിലൊരുക്കുന്ന ചിത്രം മെയ് മാസം ആരംഭിക്കും. 2020ല്‍ ചോക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആലിയ ഭട്ടിനൊപ്പം ഡാര്‍ലിംഗ്സ് എന്ന ചിത്രത്തിലും റോഷന്‍ അഭിനയിച്ചിരുന്നു.




Sharing is Caring