മഴ കനക്കുന്നു; പ്രളയസാധ്യതയില്ല

സംസ്ഥാനത്ത് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

മഴ തുടരുന്നുണ്ടെങ്കിലും പ്രളയ സാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മിനോഷ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പുഴകളില്‍ ജലനിരപ്പ് കുറയുന്നു. 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്താന്‍ അപകടനില ഉണ്ടാകുമെന്നും മുന്നറയിപ്പുണ്ട്.

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതോടെ കളക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു: 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077, കൊയിലാണ്ടി: 0496 2620235, വടകര: 0496 2522361, താമരശേരി: 0495 2223088

കോഴിക്കോട് താലൂക്കില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ വീടിനുമുകളില്‍ മതില്‍ ഇടിഞ്ഞുവീണു. മിഠായിത്തെരുവിലെ കടകളില്‍ വെള്ളം കയറി. കോഴിക്കോട് കോര്‍പറേഷന്‍ 11 സ്‌ക്വാഡുകളെ രൂപീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നു. കനോലി കനാല്‍ കരകവിഞ്ഞു. സരോവരം പാര്‍ക്കിലേക്കും വെള്ളം കയറി.

തൃശൂര്‍ മലക്കപ്പാറ റോഡ് അടച്ചു. ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0480 2705800, 8848357472.

മലപ്പുറം താനൂര്‍ നടക്കാവില്‍ വീടുകളില്‍ വെള്ളം കയറി. താനൂര്‍ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ബദര്‍ പള്ളിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. താനൂര്‍ ദയ ആശുപത്രിയിലും വെള്ളം കയറി. ആശുപത്രിയില്‍ നിന്ന് രോഗികളെ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *