സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

വയനാട് പൂക്കോട് വെറ്റിനറി കോളജിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ക്രിമിനൽ ഗൂഢാലോചന കുറ്റം കേസിൽ ഇന്നലെ 18 പ്രതികൾക്കുമെതിരെചുമത്തിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കോളജ് ഡീനിനോടും അസിസ്റ്റൻറ് വാർഡനോടും പുതുതായി ചുമലയേറ്റ വൈസ് ചാൻസിലർ വിശദീകരണം ചോദിച്ചിരുന്നു.

രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇന്ന് പത്തരയ്ക്ക് മുമ്പാകെ വിശദീകരണം നൽകണമെന്നാണ് വൈസ് ചാൻസിലർ ആവശ്യപ്പെട്ടത്.മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും സമർപ്പിക്കുന്ന വിശദീകരണം എന്നാണ് സൂചന. ഇരുവരെയും സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും യൂണിവേഴ്‌സിറ്റിയുടെയും ശ്രമം. അതേസമയം അക്രമ സംഭവങ്ങളുടെ തുടർച്ച ഉണ്ടായ സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റിയിൽ ഇന്നുമുതൽ പത്താം തീയതി വരെ അധ്യയനം നടക്കുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *