അര്‍ജുൻ സര്‍ജ നായകനാകുന്ന വിരുന്നിൻ്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ആക്ഷൻ കിംങ്ങ് അര്‍ജുൻ സര്‍ജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റര്‍ടെയ്നര്‍ വിരുന്നിൻ്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച്‌ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്നു. ഇൻവസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.

ചിത്രത്തില്‍ അര്‍ജുൻ, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്,ഹരീഷ് പേരടി, ധര്‍മജൻ ബോള്‍ഗാട്ടി, സോനാ നായര്‍, മൻരാജ്, സുധീര്‍, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോള്‍ തടിക്കാരൻ, എല്‍ദോ, അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു.

രവിചന്ദ്രനും, പ്രദീപ് നായരും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹിമ ഗിരീഷ്, അനില്‍ കുമാര്‍ കെ, ലൈൻ പ്രൊഡ്യൂസര്‍: രാകേഷ് വി.എം, ഹരി തേവന്നൂര്‍, ഉണ്ണി പിള്ളൈ ജി, എഡിറ്റര്‍: വി.ടി ശ്രീജിത്ത്, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാതല സംഗീതം: റോണി റാഫേല്‍, ആര്‍ട്ട്: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, തമ്ബി ആര്യനാട്, പ്രൊജക്‌ട് ഡിസൈനര്‍: എൻ.എം ബാദുഷ, ലിറിക്സ്: റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനില്‍ അങ്കമാലി, രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജര്‍: അഭിലാഷ് അര്‍ജുൻ, ഹരി ആയൂര്‍, സജിത്ത് ലാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ഇളമ്ബല്‍, അസോസിയേറ്റ് ഡയറക്ടര്‍: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ,വി.എഫ്.എക്സ്: ഡിടിഎം, സൂപ്പര്‍വിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അര്‍ജുൻ, പി.ആര്‍.ഒ: പി.ശിവപ്രസാദ്, വാഴൂര്‍ ജോസ്, സുനിത സുനില്‍, സ്റ്റില്‍സ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.വിരുന്ന് റിലീസിന് തയ്യാറെടുത്തതായി സംവിധായകൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *