ഇസ്രയേല്‍- പാലസ്തീൻ യുദ്ധം;അജിത് ചിത്രം വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചു


ഇസ്രയേല്‍ – പാലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചു.കഴിഞ്ഞമാസമായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യൻ അതിര്‍ത്തി രാജ്യമായ അസര്‍ബൈജാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്.


യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അവസ്ഥകള്‍ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്താണ് ചിത്രീകരണ അനുമതി സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ എന്തെങ്കിലും അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല. അതിനാല്‍ മറ്റൊരു ലൊക്കേഷൻ തേടാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ ആണ് നായിക.




Sharing is Caring