ചിക്കൻ ഉലര്‍ത്ത്

ചേരുവകള്‍

ചിക്കൻ -500gm
സവാള -3
പച്ചമുളക് -3
കറിവേപ്പില -2 തണ്ട്
എണ്ണ, ഉപ്പ്-പാകത്തിനു

മഞള്‍ പൊടി -1/2 റ്റീസ്പൂണ്‍
മുളക് പൊടി – 1.5 റ്റീസ്പൂണ്‍
കുരുമുളക് പൊടി -1/2 റ്റീസ്പൂണ്‍
പെരുംജീരകപൊടി -2 നുള്ള് ( നിര്‍ബന്ധമില്ല)
ഗരം മസാല -1/2 റ്റീസ്പൂണ്‍
മല്ലി പൊടി -3/4 റ്റീസ്പൂണ്‍
നാരങ്ങാനീരു -1/2 റ്റീസ്പൂണ്‍
ഇഞ്ചി അരിഞത്-1/2 റ്റീസ്പൂണ്‍
വെള്ളുതുള്ളി അരിഞത് -1/2 റ്റീസ്പൂണ്‍
തേങ്ങ ചിരകിയത് -4 റ്റീസ്പൂണ്‍ ( ഇത് നിര്‍ബന്ധമില്ല, ഇട്ടാല്‍ ടേസ്റ്റ് കൂടും)

തയ്യാറാക്കുന്ന വിധം

ചിക്കൻ ലെശം ഉപ്പ്, മഞള്‍ പൊടി,കുരുമുളക് പൊടി,മല്ലി പൊടി, മുളക് പൊടി, പെരുംജീരക പൊടി ,നാരങ്ങാ നീരു ഇവ പുരട്ടി 20 മിനുറ്റ് മാറ്റി വക്കുക.പൊടികളെല്ലാം കുറെശെ പുരട്ടിയാല്‍ മതി. ബാക്കി കറിയില്‍ ഉപയോഗിക്കാനുള്ളതാണു

സവാള , പച്ചമുളക് ഇവ നീളത്തില്‍ അരിഞ്ഞ് വക്കുക

പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി കുറെശ്ശെ ചിക്കണ്‍ കഷണങ്ങള്‍ ഇട്ട് ചെറുതായി മൂപ്പിച്ച്‌ എടുക്കുക . ഇങ്ങനെ ചെയ്യുന്നെ കൊണ്ട് ചിക്കൻ വേറെ വെള്ളം ചേര്‍ത്ത് വേവിക്കെണ്ടി വരില്ല.കുറെശ്ശെ എണ്ണ ഒഴിച്ച്‌ കൊടുത് മൂപ്പിച്ചാല്‍ മതി.

അതെ എണ്ണയിലെക്ക് തന്നെ സവാള ,പച്ചമുളക് , കറിവേപ്പില ഇവ ചേര്‍ത്ത് വഴറ്റുക

വഴന്റ് വരുമ്ബോള്‍ ഇഞ്ചി,വെള്ളുതുള്ളി ഇവ ചേര്‍ത്ത് വഴറ്റുക

ശെഷം മഞള്‍ പൊടി, മുളക് പൊടി, മല്ലി പൊടി കൂടി ,പാകത്തിനു ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റി, ഗരം മസാല ,ബാക്കി നാരങ്ങാ നീരു കൂടി ചേര്‍ത്ത് ഇളക്കുക.

ശെഷം മൂപ്പിച്ച്‌ വച്ചിരിക്കുന്ന ചിക്കൻ കൂടെ ചേര്‍തു ഇളക്കി 5 -8 മിനുറ്റ് അടച്ച്‌ വച്ച്‌ വേവിക്കുക.ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം

പിന്നീട് അടപ്പ് തുറന്ന് തേങ്ങാ കൂടെ ചേര്‍ത്ത് ഇളക്കി ഉലര്‍ത്തി എടുക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *