മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റസ് കൗണ്‍സില്‍ ഗ്രൂപ്പ് രംഗത്ത്


മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റസ് കൗണ്‍സില്‍ ഗ്രൂപ്പ് രംഗത്ത്.ഡാര്‍ക്ക് വെബ്സൈറ്റില്‍ ആണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സംഘടന രംഗത്ത് എത്തിയത്. ഷാരിഖ് ഞങ്ങളുടെ സഹോദരന്‍ ആണെന്ന് സംഘടന വെബ്സൈറ്റില്‍ പറയുന്നു.


മംഗളൂരുവിലെ പ്രസിദ്ധമായ കദ്രി ക്ഷേത്രമായിരുന്നു ലക്ഷ്യം. ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ഇത് വിജയമാണ്. പോലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും പരാജയമാണ് മംഗളൂരു സ്ഫോടനം. മുസ്ലിം വിഭാഗത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പദ്ധതി തയ്യാറാക്കിയതെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടു.


എന്നാല്‍ ഇത്തരമൊരു സംഘടനയുടെ പേര് ആദ്യമായാണ് പുറത്ത് വരുന്നതെന്ന് പൊലീസ് പറയുന്നു. അത് കൊണ്ട് തന്നെ വ്യാജമായ അവകാശവാദമാണോ എന്ന് സംശയമുണ്ട്. എന്തായാലും സംഘടനെയെ കുറിച്ചും അവകാശവാദത്തെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.



Sharing is Caring