പ്രണയ ബന്ധം പുറത്തറിയാതിരിക്കാന്‍ ഭാര്യ മാരക മരുന്ന് കുത്തിവെച്ച്‌ കൊലപ്പെടുത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍

പ്രണയ ബന്ധം പുറത്തറിയാതിരിക്കാന്‍ ഭാര്യ മാരക മരുന്ന് കുത്തിവെച്ച്‌ കൊലപ്പെടുത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. മരുന്ന് ഇന്‍ജെക്ഷന്‍ നല്‍കിയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി.

സ്വപ്നില്‍ സാവന്ത് (23) ആണ് ഭാര്യ പ്രിയങ്ക ക്ഷേത്രയെ കൊലപ്പെടുത്തിയത്. അഞ്ചു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ സ്വപ്‌നിലിന് സഹപ്രവര്‍ത്തകയായ മറ്റൊരു നഴ്‌സുമായി പ്രണയമുണ്ടായിരുന്നു. അവരെ വിവാഹം കഴിക്കാന്‍ സ്വപ്നില്‍ ആഗ്രഹിച്ചിരുന്നു.

പുനെയില്‍ വാടകയ്ക്കാണ് സ്വപ്‌നിലും പ്രിയങ്കയും താമസിച്ചിരുന്നത്. നവംബര്‍ 14ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച പ്രിയങ്ക വൈകാതെ മരണമടഞ്ഞു. പ്രിയങ്ക ഒപ്പിട്ടതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തി സ്വപ്‌നിലിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് സ്വപ്നില്‍ ചില മരുന്നുകള്‍ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയതോടെ കേസ് വഴിതിരിയുകയായിരുന്നു. Vecuronium Bromide, Nitroglycerin injections and Lox 2%, എന്നിവയാണ് മോഷ്ടിച്ചത്. ഇവ കുത്തിവച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മിച്ചു. ഇതോടെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *