പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്.ജനറല്‍ അസീം മുനീറിനെ തെരഞ്ഞെടുത്തു


പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്.ജനറല്‍ അസീം മുനീറിനെ തെരഞ്ഞെടുത്തു. ആറുവര്‍ഷത്തെ സേവനത്തിനു ശേഷം ഖമര്‍ ജാവേദ് ബജ്‍വ സൈനിക മേധാവിയുടെ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണിത്.


ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് പുതിയ സൈനിക മേധാവിയെ തീരുമാനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നവംബര്‍ 29നാണ് ബജ്‍വ സ്ഥാനമൊഴിയുന്നത്. 2019ല്‍ കാലാവധി അവസാനിച്ചെങ്കിലും മൂന്നുവര്‍ഷത്തേക്ക് കൂടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇംറാന്‍ ഖാന്‍ നീട്ടുകയായിരുന്നു.


പാകിസ്‍താനില്‍ സര്‍ക്കാരിനേക്കാള്‍ സ്വാധീനം സൈന്യത്തിനാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിനു ശേഷം മൂന്ന് തവണയാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്.



Sharing is Caring