യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്റിഗോ വിമാനം നിലത്തിറക്കി

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി.

ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതുകേട്ടതോടെ വിമാനം ഉടന്‍ നിലത്തിറക്കി. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടന്‍ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *