സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നു. പെരുന്നാൾ പ്രമാണിച്ച് കടകൾക്ക് ഇളവുനൽകാനാണ് ഇപ്പോഴത്തെ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും.

കടകൾ കൂടുതൽ ദിവസങ്ങളിൽ കൂടുതൽ സമയം തുറക്കാനുള്ള അനുവാദമാണ് വ്യാപാര വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയ്ക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗം പരിഗണിക്കും. നിലവിലെ അവസ്ഥ വ്യാപാരികളെ സംബന്ധിച്ചെടുത്തോളം വളരെ പരിതാപകരമാണ്. പക്ഷേ ടി.പി.ആർ പത്തിനോട് അടുത്ത് തന്നെ നിൽക്കുമ്പോൾ ഇളവുനൽകാനും സർക്കാരിന് സാധിക്കില്ല. മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന് ഐഎംഎ ഉൾപ്പെടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ജീവനും ജീവിതവും എന്ന നിലയിൽ ഈ പ്രശ്നം പരിഗണിച്ച് എന്ത് ഇളവ് നൽകാനാണ് കഴിയുക എന്നതാണ് സർക്കാർ ആലോചിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വ്യാപാരത്തിൽ കച്ചവടക്കാർ കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *