കെ എസ് ആർ ടി സി ജീവനക്കാരുടെ ആദ്യഗഡു ശമ്ബളം ഇന്നു നല്‍കിയേക്കും


കെ എസ് ആർ ടി സി ജീവനക്കാരുടെ ആദ്യഗഡു ശമ്ബളം ഇന്നു നല്‍കിയേക്കും. ജൂണ്‍ മാസത്തിലെ ശമ്ബളമാണ് നല്‍കുക.ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത് 30 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശമ്ബളം ഒറ്റത്തവണയായി നല്‍കുന്നതിനു തീരുമാനമെടുത്തിരുന്നു.


എന്നാല്‍ ഇത് അടുത്ത മാസം മുതലേ നടപ്പാവുകയുള്ളൂവെന്നാണ് സൂചന. ഇതിനുവേണ്ടിയുള്ള ധനസമാഹരണത്തിനുള്ള നടപടികള്‍ തുടങ്ങി. സർക്കാർ പ്രതിമാസം കെ എസ് ആർ ടി സിക്കായി നല്‍കുന്നത് 50 കോടി രൂപ വീതമാണ്.




Sharing is Caring