ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇനി നോക്കൗട്ടിനു മുന്‍പൊരു നോക്കൗട്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.ആതിഥേയരായ ഖത്തറും ഗ്രൂപ്പ് എഫില്‍ നിന്ന് കാനഡയും പുറത്തായി. നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് മാത്രമാണ് രണ്ട് കളികളും ജയിച്ച്‌ ആധികാരികമായി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. മറ്റെല്ലാ ഗ്രൂപ്പുകളിലും മൂന്നാം റൗണ്ടിനു ശേഷമേ പ്രീ ക്വാര്‍ട്ടര്‍ ടീമുകളില്‍ തീരുമാനമാകു.

ഗ്രൂപ്പ് ഇയില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ജര്‍മനി രണ്ടാം കളിയില്‍ സ്പെയ്‌നിനോട് സമനില പാലിച്ചതോടെ ജീവശ്വാസം വീണുകിട്ടിയ നിലയില്‍. അവസാന കളിയില്‍ കോസ്റ്ററിക്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ജപ്പാന്‍ സ്പെയ്‌നോട് തോല്‍ക്കുകയും ചെയ്താല്‍ ജര്‍മനിക്ക് അവസാന പതിനാറില്‍ ഇടംപിടിക്കാം. ജപ്പാന്‍-സ്പെയിന്‍ കളി സമനിലയിലെങ്കില്‍, നിലവിലെ കണക്കുവച്ച്‌ ജര്‍മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലും മതി.

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. വെയല്‍സിനെ അട്ടിമറിച്ച ഇറാനാണ് മുന്ന് പോയിന്റുമായി രണ്ടാമത്. അടുത്ത മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ പിടിക്കുകയും വെയ്ല്‍സ് ഇംഗ്ലണ്ടിനോട് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താലും ഇംഗ്ലണ്ടിനൊപ്പം ഇറാന് മുന്നേറാം. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. അവസാന കളിയില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചാലും പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. സൗദി-മെക്സിക്കോ കളി സമനിലയില്‍ കലാശിച്ചാല്‍ അര്‍ജന്റീനയും അവസാന പതിനാറിലെത്തും. അതേസമയം പോളണ്ട് അര്‍ജന്റീനയോട് തോല്‍ക്കുകയും സൗദി മെക്സിക്കോയെ കീഴടക്കുകയും ചെയ്താല്‍ അര്‍ജന്റീനയും സൗദിയും മുന്നേറും.

ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ക്കായാണ് ഇനി മത്സരം. ഓസ്ട്രേലിയ-ഡെന്മാര്‍ക്ക് കളി സമനിലയില്‍ കലാശിക്കുകയും ടുണീഷ്യ ഫ്രാന്‍സിനോട് സമനില പാലിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ മുന്നേറും. ഡെന്മാര്‍ക്കിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തണം. ടുണീഷ്യ ഫ്രാന്‍സിനെ തോല്‍പ്പിക്കാതിരിക്കുകയും വേണം. ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയാണ് ഒന്നാമത്. മൊറോക്കോ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്. ഈ മൂന്ന് ടീമുകളില്‍ ആരെല്ലാം പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നറിയാന്‍ ഡിസംബര്‍ ഒന്നു വരെ കാത്തിരിക്കണം.. നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് മാത്രമാണ് രണ്ട് കളികളും ജയിച്ച്‌ ആധികാരികമായി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. മറ്റെല്ലാ ഗ്രൂപ്പുകളിലും മൂന്നാം റൗണ്ടിനു ശേഷമേ പ്രീ ക്വാര്‍ട്ടര്‍ ടീമുകളില്‍ തീരുമാനമാകു.

ഗ്രൂപ്പ് ഇയില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ജര്‍മനി രണ്ടാം കളിയില്‍ സ്പെയ്‌നിനോട് സമനില പാലിച്ചതോടെ ജീവശ്വാസം വീണുകിട്ടിയ നിലയില്‍. അവസാന കളിയില്‍ കോസ്റ്ററിക്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ജപ്പാന്‍ സ്പെയ്‌നോട് തോല്‍ക്കുകയും ചെയ്താല്‍ ജര്‍മനിക്ക് അവസാന പതിനാറില്‍ ഇടംപിടിക്കാം. ജപ്പാന്‍-സ്പെയിന്‍ കളി സമനിലയിലെങ്കില്‍, നിലവിലെ കണക്കുവച്ച്‌ ജര്‍മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലും മതി.

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. വെയല്‍സിനെ അട്ടിമറിച്ച ഇറാനാണ് മുന്ന് പോയിന്റുമായി രണ്ടാമത്. അടുത്ത മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ പിടിക്കുകയും വെയ്ല്‍സ് ഇംഗ്ലണ്ടിനോട് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താലും ഇംഗ്ലണ്ടിനൊപ്പം ഇറാന് മുന്നേറാം. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. അവസാന കളിയില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചാലും പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. സൗദി-മെക്സിക്കോ കളി സമനിലയില്‍ കലാശിച്ചാല്‍ അര്‍ജന്റീനയും അവസാന പതിനാറിലെത്തും. അതേസമയം പോളണ്ട് അര്‍ജന്റീനയോട് തോല്‍ക്കുകയും സൗദി മെക്സിക്കോയെ കീഴടക്കുകയും ചെയ്താല്‍ അര്‍ജന്റീനയും സൗദിയും മുന്നേറും.

ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ക്കായാണ് ഇനി മത്സരം. ഓസ്ട്രേലിയ-ഡെന്മാര്‍ക്ക് കളി സമനിലയില്‍ കലാശിക്കുകയും ടുണീഷ്യ ഫ്രാന്‍സിനോട് സമനില പാലിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ മുന്നേറും. ഡെന്മാര്‍ക്കിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തണം. ടുണീഷ്യ ഫ്രാന്‍സിനെ തോല്‍പ്പിക്കാതിരിക്കുകയും വേണം. ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയാണ് ഒന്നാമത്. മൊറോക്കോ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്. ഈ മൂന്ന് ടീമുകളില്‍ ആരെല്ലാം പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നറിയാന്‍ ഡിസംബര്‍ ഒന്നു വരെ കാത്തിരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *