വിജയ് ദേവരകൊണ്ട ചിത്രം ‘ദ ഫാമിലി സ്റ്റാർ’ ഏപ്രിൽ 5ന് തീയറ്ററുകളിലെത്തും

വിജയ് ദേവരകൊണ്ട പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ദ ഫാമിലി സ്റ്റാർ’ ഏപ്രിൽ 5ന് തീയറ്ററുകളിലെത്തും. ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ പരശുറാമും ഒന്നിക്കുന്ന ചിത്രമാണ് ‘ദ ഫാമിലി സ്റ്റാർ’.

ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. സംവിധായകൻ പരശുറാം തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ‘ഇങ്കേം ഇങ്കേം’ എന്ന ​ഗാനം കേരളത്തിലുൾപ്പെടെ തരം​ഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *