
ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.

സിനിമയുടെ റിലീസ് അടുത്ത് നില്‍ക്കുന്ന ഈ മണിക്കൂറിലെ അഡ്വാന്‍സ് ബുക്കിങ്ങും കൂടി നോക്കുമ്പോള്‍ പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.
