ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് പ്രതിഷ്ഠാ ചടങ്ങ്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാര്‍


അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാര്‍ രംഗത്ത്. ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ പറഞ്ഞു.


പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ എന്തിനാണ് പൂജാരിമാരെന്നും നരേന്ദ്രമോദി വിഗ്രഹപ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യര്‍ വ്യക്തമാക്കി. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം.




Sharing is Caring