പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു.വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെ ആയിരുന്നു സംഭവം. ഹിൽടോപ്പിൽ നിന്നും തീർത്ഥാടകരെ കയറ്റാൻ പമ്പ സ്റ്റാൻഡിലേക്ക് വന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്.ഈ സമയത്ത് ഡ്രൈവറും കണ്ടക്ടർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ. തീപിടിച്ച ഉടൻ തന്നെ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പമ്പയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിന് തീ പിടിച്ചിരുന്നു. സമാനമായ സംഭവങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.














