ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്.


ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.




Sharing is Caring