സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പരീക്ഷാ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ നിര്‍ദേശം


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരീക്ഷാ ദിവസങ്ങളില്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്.ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി നടപടി സ്വീകരിക്കണം. കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.




Sharing is Caring