കെ.എസ്.യു പ്രവര്‍ത്തകയെ പൊലീസ് കൈയേറ്റം ചെയ്ത സംഭവം ;വനിത കമീഷന്‍ റിപ്പോര്‍ട്ട് തേടി


തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ കേരള വനിത കമീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സതീദേവി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.കെ.എസ്.യു പ്രവര്‍ത്തക മിവ ജോളിക്കെതിരെയാണ് പൊലീസ് കൈയേറ്റമുണ്ടായിരുന്നത്. കളമശ്ശേരിയില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.


പുരുഷ പൊലീസ് മിവ ജോളിയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചും തലയ്ക്ക് പിടിച്ചും തള്ളി നീക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.



Sharing is Caring