മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആംആദ്മി


മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ചതോടെ മന്ത്രിസഭാ പുന സംഘടനയ്ക്ക് ഒരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കും വരെ ചുമതല വിഭജിച്ച് നല്‍കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിക്ക് വ്യക്തമായി.


വിവിധ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ നേതാക്കളുടെ അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
ഇരു മന്ത്രിമാരും പാര്‍ട്ടി ആവശ്യപ്പെട്ടതോടെയാണ് രാജി സമര്‍പ്പിച്ചത്.ഭരണ പ്രതിസന്ധിയിലാണ് ഡല്‍ഹി. നിയമ പോരാട്ടം നടത്തുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring