വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ


ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് അനുകൂലമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ പ്രവചനം. വാശിയെറിയ പോരാട്ടം നടന്ന ത്രിപുരയില്‍ ബിജെപി ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകും എന്നാണ് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നത്.


ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് 3645 വരെ പ്രവചിക്കുമ്പോള്‍, 29 – 36 വരെ സീറ്റുകള്‍ സീ ന്യൂസ് മറ്ററൈസ് സര്‍വേ പ്രവചിക്കുന്നു. 29 40 സീറ്റുകള്‍ വരെയാണ് ജന്‍ കീ ബാത്തിന്റെ പ്രവചനം.പുറത്ത് വന്ന നാല് സര്‍വേകളും നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപി സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കോറ്റക്ക് മത്സരിച്ച മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് 4 എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്




Sharing is Caring