മൃതദേഹങ്ങള്‍ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി’;നരബലിയില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇലന്തൂര്‍ നരബലിയില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മൃതദേഹങ്ങള്‍ അറവുശാലയിലേതുപോലെ വെട്ടിനുറുക്കിയെന്ന് ലൈല പൊലീസിനോട് പറഞ്ഞു. വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയത്. രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നും ലൈല മൊഴി നല്‍കി.

രക്തം കണ്ടാല്‍ ഭയമില്ലാത്തതിന്റെ കാരണം ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തംകണ്ടാല്‍ തനിക്ക് ഭയമില്ലെന്നാണ് ഷാഫി പറഞ്ഞത്.

കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഷാഫിയുടെ നിര്‍ദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *