സുരക്ഷാ വീഴ്ച ബി.ജെ.പി.പ്രതിഷേധിച്ചു

കോഴിക്കോട്: പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിൽ പഞ്ചാബ് സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പന്തം കത്തിച്ച് പ്രതിഷേധം നടത്തി.

തീവ്രവാദികളുമായുള്ള പഞ്ചാബ് സർക്കാരിൻ്റെ ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യമൊട്ടാകെ കോൺഗ്രസ്സ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബി ജെ പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ആർ. ജയ് കിഷ് പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി കെ.” കെ.വൈശാഖ് , യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അമൽ ഷാജി മണ്ഡലം സെക്രട്ടറി ഗിരിജാ ഷാജി, രവി വല്ലത്ത്, കെ.പി.എൽ.മനോജ്, സുമേഷ്, ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *