കലിംഗഹൃദയത്തിലൂടെ മികച്ച യാത്രാഖ്യാനം- യു.കെ.കുമാരന്‍

കൊയിലാണ്ടി: യാത്രയുടെ എല്ലാ അനുഭൂതികളെയും സംക്രമിപ്പിച്ചു കൊണ്ട്
വായനക്കാരെ തന്നോടൊപ്പം സഞ്ചരിപ്പിക്കുന്ന കൃതിയാണ്
എം.ശ്രീഹര്‍ഷന്‍ രചിച്ച കലിംഗഹൃദയത്തിലൂടെ എന്ന യാത്രാഖ്യാനമെന്ന് നോവലിസ്റ്റ് യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു.കൊയിലാണ്ടിയിലെ സുഹൃദ് വേദി സംഘടിപ്പിച്ച
പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശവും ചരിത്രവും കലകളും പ്രകൃതിയും ജീവിതവും സംസ്‌കാരവും പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.കോഴിക്കോട് ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ.ഒ.വാസവന്‍ അധ്യക്ഷനായിരുന്നു.

ഡോ.സോമന്‍ കടലൂര്‍,ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം തലവന്‍ ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍,സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ടി.നാരായണന്‍,പാലക്കാട് പ്രേംരാജ്,രാജന്‍ നടുവത്തൂര്‍, പി.പി.സുരേഷ്‌കുമാര്‍,സി.ജിതിന്‍,മാധവന്‍ബോധി,ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *