കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്ളെക്സ് ഇനി തലസ്ഥാനത്ത്

കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആര്‍ സൂപ്പര്‍പ്ളെക്സ് ഡിസംബര്‍ അഞ്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുക.

ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകര്‍ക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പര്‍പ്ളക്സാണ് തലസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോര്‍മാറ്റുകളില്‍ ഇവിടെ സിനിമ ആസ്വദിക്കാന്‍ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീന്‍ വിഭാഗമായ LUXE കാറ്റഗറിയിലാണ്.

ലോകനിലവാരമുള്ള സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് ഇവിടെ ആസ്വദിക്കനാകുമെന്ന് പിവിഅര്‍ ലിമിറ്റ്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജ്ലി പറഞ്ഞു. ലുലു ഗ്രൂപ്പുമായി സഹകരിച്ച്‌ കേരളത്തില്‍ ഒരിക്കല്‍ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പര്‍പ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറില്‍ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലന്‍ഡ് ഇഫക്റ്റ് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആര്‍ സൂപ്പര്‍പ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനു മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി പറഞ്ഞു.

ലോകം കാത്തിരിക്കുന്ന അവതാര്‍ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികള്‍ക്ക് അവസരമൊരുങ്ങുന്നത്.സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകര്‍ഷണം.

വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം നല്‍കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഫിലിം എക്സിബിഷന്‍ ബിസിനസിലെ ഇന്ത്യയിലെ ലീഡേഴ്സാണ് പിവിആര്‍. നിലവില്‍ 76 നഗരങ്ങളിലായി (ഇന്ത്യയിലെയും ശ്രീലങ്കയിലെയും) 176 പ്രോപ്പര്‍ട്ടികളിലായി 876 സ്‌ക്രീനുകള്‍, പ്രതിവര്‍ഷം 100 ദശലക്ഷത്തിലധികം ആസ്വാദകര്‍ക്ക് സേവനം നല്‍കുന്നു.

1997ല്‍ സ്ഥാപിതമായതു മുതല്‍ വീടിന് പുറത്ത് വിനോദം ആസ്വദിക്കുന്ന രീതിതന്നെ പുനനിര്‍വ്വചിക്കുകയാണ് പിവിആര്‍. ശിശു സൗഹാര്‍ദ്ദ സിനിമാ പ്രദര്‍ശനശാലകള്‍, ഏറ്റവും പുതിയ സ്‌ക്രീനിംഗ് ടെക്‌നോളജി, മികച്ച ശബ്ദ സംവിധാനങ്ങള്‍, എഫ് & ബി ഓഫറുകളുടെ വിപുലമായ ശ്രേണി, പ്രാദേശിക സിനിമാ പ്രേക്ഷകര്‍ക്കായി വൈവിധ്യമാര്‍ന്ന ഉള്ളടക്കം തുടങ്ങിയവ പി വി ആറിന്റെ സവിശേഷതകളാണ്.

Dirctor’s Cut, LUXE, Sapphire, IMAX, 4DX, P[XL], Playhouse and PVR Onyx തുടങ്ങി വൈവിധ്യമാര്‍ന്ന പ്രീമിയം സ്ക്രീന്‍ വിഭാഗങ്ങളുടെ ഒരു നിര സിനിമ സേനങ്ങളാണ് പിവിആര്‍ വാഗ്ദാനം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *