14 വര്‍ഷത്തിന് ശേഷം തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച്‌ നടന്‍ നരേന്‍


ക്ലാസ്മേറ്റിസില്‍ മുരളി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളഐകളുടെ ഇഷ്ടതാരമായി മാറിയ ആളാണ് നരേന്‍.. ഈ ഒരു കഥാപാത്രം മതി നടന്‍ നരേനെ ഓര്‍മ്മിപ്പിക്കാന്‍.


നിരവധി സിനിമകളില്‍ നായകനായും വില്ലനായും എത്തിയ താരം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെ കുറിച്ച്‌ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ഗര്‍ഭിണിയായെന്ന് നരേന്‍ പറഞ്ഞു. ഇപ്പോള്‍ നരേന്‍ തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.


തന്മയ എന്ന ഒരു മകള്‍ നരേന്‍- മഞ്‍ജു ഹരിദാസ് ദമ്ബതികള്‍ക്ക് ഉണ്ട് . ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നരേന്‍ അറിയിച്ചിരിക്കുന്നത്. വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നരേന്‍ പ്രധാന താരമായി എത്തിയ അദൃശ്യം കഴിഞ്ഞ അഴിച്ച റിലീസ് ആയി. ചിത്രത്തില്‍ നരേന്‍ ‘ഡിറ്റക്റ്റീവ് നന്ദ’ എന്ന കഥാപാത്രമായിട്ടാണ് എത്തിയത്.



Sharing is Caring