സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കും

സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഓണററി അവാര്‍ഡ് ലഭിക്കും.

ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ അസാധാരണമായ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തെ അംഗീകരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിന് ചെങ്കടലിന്റെ കിഴക്കന്‍ തീരത്തുള്ള ജിദ്ദയില്‍ നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തെ ആദരിക്കും. ഈ മേഖലയിലെ പ്രതിഭകളെ ആഘോഷിക്കാനും ആവേശകരമായ സിനിമാ സമൂഹത്തിന്റെ ഭാഗമാകാനും താന്‍ കാത്തിരിക്കുകയാണെന്ന് ഖാന്‍ പറഞ്ഞു.

ഡിസംബര്‍ 10ന് സമാപിക്കുന്ന റെഡ് സീ രാജ്യാന്തര ചലച്ചിത്രമേളയില്‍ 41 ഭാഷകളിലായി 61 രാജ്യങ്ങളില്‍ നിന്നുള്ള 131 ഫീച്ചര്‍ ഫിലിമുകളും ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കും. അതേസമയം 2023 ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ “പത്താന്‍” എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ഖാന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *