തലശേരിയിലെ ഇരട്ട കൊലപാതക കേസ് പ്രതിയുടെ രാഷ്ട്രീയ ബന്ധം വിവാദമാകുന്നു

തലശേരിയിൽ സി.പി.എം പ്രവർത്തകരെ കുത്തി കൊന്ന കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായി.തലശേരിയിൽ രണ്ടു പേരെ കുത്തിക്കൊലപ്പെടു ത്തിയ കേസിലെ മുഖ്യപ്രതി ഡി .വൈ.എഫ്.ഐയുടെ ലഹരിവി രുദ്ധ പരിപാടിയിൽ പങ്കെടുത്തതായുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് വിവാദമായത്.

ബുധനാഴ്ച വൈകിട്ട് നാലു മണിക്ക്തലശേരി സഹകരണആശുപത്രിക്കു സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഖാലിദ്, ഷമീർ എന്നിവരെ കുത്തിക്കൊലപ്പെടു ത്തിയ കേസിൽ പ്രതിയായ നെ ട്ടൂരിലെ പാറായി ബാബു ഈമാ സം ആദ്യം കൊളശേരിയിൽ നടന്ന ഡി.വൈ.എഫ്.ഐയു ടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറ ത്തുവന്നത്. ഇതു സി.പി.എമ്മിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 തലശേരിയിലെ കൊലപാ തകം ലഹരി വിൽപനയെ ജന ങ്ങൾ ചോദ്യം ചെയ്യുന്നതിൽ അസ്വസ്ഥരായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത്. ലഹരി യു വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കൊ ലപാതകമെന്ന് സി.പി.എം സം സ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം കടക വിരുദ്ധമാണ് ഡി.വൈ.എഫ്. ഐയുടെ ലഹരിവിരുദ്ധ പരിപാ ടിയിലെ ഇരട്ട കൊലക്കേസിലെ മുഖ്യപ്രതിയുടെ പങ്കാളിത്തത്തി ന്റെ തെളിവുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *