അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുന്നത് ലോകകപ്പിലെ ഏറ്റവും മികച്ച റഫറി


ക്രൊയേഷ്യക്കെതിരായ അര്‍ജന്‍റീനയുടെ സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുക ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റ്.ഹോളണ്ടിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്‍റൈന്‍ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാന്‍ ഫിഫ തീരുമാനിച്ചത്.


ലിയോണല്‍ മെസിയെ ഇങ്ങനെ കട്ടക്കലിപ്പില്‍ ആരാധകര്‍ കണ്ടിട്ടെ ഉണ്ടാവില്ല. നെതര്‍ലന്‍‍ഡ്സ് താരങ്ങളോടും കോച്ച്‌ ലൂയിസ് വാന്‍ ഗാലിനോടുമൊക്കെ ദേഷ്യമുണ്ടെങ്കിലും മെസിയെ കൂടുതല്‍ ചൊടിപ്പിച്ചത് സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലോഹോസ്. നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതല്‍ പറയാനില്ലെന്നും പറഞ്ഞാല്‍ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചു.




Sharing is Caring