കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി


കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടില്‍ തിളച്ചു മറിയുകയാണ് സംസ്ഥാനം.


വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും.അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും. കഴിഞ്ഞ തവണത്തെ 19 ല്‍ നിന്ന് ട്വന്റി ട്വന്റിയാണ് യുഡിഎഫ് ലക്ഷ്യം.


പ്രതീക്ഷയിലാണ് ഇടതുപക്ഷവും ബിജെപിയും.പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ അവകാശ വാദങ്ങള്‍ക്ക് കുറവില്ല.



Sharing is Caring