മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി അന്തരിച്ചു


മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി സർവേഷ് സിംഗ് (72) അന്തരിച്ചു. അഞ്ച് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്ന സർവേഷ് സിംഗ് വോട്ടെടുപ്പ് നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മരിച്ചത്.ഏറെ നാളായി അസുഖബാധിതനായ സർവേഷ് സിംഗ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


സർവേഷ് സിംഗിന്‍റെ മരണം ബിജെപിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടു.




Sharing is Caring