കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തില്‍ അഞ്ച് പേർക്ക് കുത്തേറ്റു.കഴക്കൂട്ടത്തെ ബീയർ പാർലറില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവർക്കാണ് കുത്തേറ്റത്.

ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പിറന്നാള്‍ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *