കരുവന്നൂര്‍ കേസില്‍ എം.എം.വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും


കരുവന്നൂര്‍ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.


സിപിഎമ്മിന്റെ തൃശ്ശൂരില്‍ ആസ്ഥിവകകള്‍, അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്.




Sharing is Caring