മുംബൈ: മുംബൈയില്‍ തെക്കന്‍ കൊറിയയില്‍ നിന്നുള്ള യൂട്യൂബര്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതിയാണ് ജാമ്യം നല്‍കിയത്.
15,000 രൂപ വീതം രണ്ടുപേരും കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഇവരോട് നിര്‍ദേശിച്ചു.

മുംബൈയിലെ ഖാര്‍ മേഖലയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടന്നത്. യുവതി സംഭവം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19, 21 വയസുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.













