രാജസ്ഥാനില്‍ മലിനജലം കുടിച്ച്‌ ഒരാള്‍ മരിച്ചു;നിരവധിപേര്‍ ആശുപത്രിയില്‍


രാജസ്ഥാനില്‍ മലിനജലം കുടിച്ച്‌ ഒരാള്‍ മരിച്ചു. 80ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം.
ഡിസംബര്‍ മൂന്ന് മുതല്‍ ബഡാപദ, കസൈബദ, ഷാഗഞ്ച്, ബയാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള 86 പേരെ മലിനജലം കഴിച്ച്‌ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി പ്രിന്‍സിപ്പല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പുഷ്പേന്ദ്ര ഗുപ്ത പറഞ്ഞു.


ഇതേകാരണത്താല്‍, ആശുപത്രിയിലെ ശിശു വാര്‍ഡില്‍ 48 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 86 പേര്‍ ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍ എത്തി. അതില്‍ 54 പേര്‍ ഡിസ്ചാര്‍ജ് ചെയ്തു. 32 പേര്‍ ചികിത്സയിലാണ്.


ശിശു വാര്‍ഡില്‍ ചികിത്സയിലുള്ള 48 കുട്ടികളില്‍ 26 പേരെ വീട്ടിലേക്ക് അയച്ചു. 22 പേര്‍ ചികിത്സയിലാണ്. ഷാഗഞ്ച് നിവാസിയായ 12 കാരനായ ദേവ്കുമാറിന് കടുത്ത ഛര്‍ദിയും വയറിളക്കവുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചു.



Sharing is Caring