2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണം ഇന്ന്

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ താരങ്ങളും സംവിധായകരും സിനിമാ പ്രവർത്തകരും ഡൽഹിയിലെത്തി.

വിഖ്യാൻ ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തമിഴ്‌നടൻ ധനുഷും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്യും ആണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങും.
ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. മികച്ച അംഗീകാരം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ട്. മലയാളികളുടെ സർഗാത്മകത താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങും. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും , മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിക്കും. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിന്റെ ശബ്ദമിശ്രണം നിർവഹിച്ച് റസൂൽപൂക്കുട്ടികൊപ്പം പുരസ്‌കാരം പങ്കിട്ട ബിബിൻ ദേവിന് ഇത് അഭിമാന നിമിഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *