ഓഗസ്റ്റ് 1 മുതല്‍ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍

ഓഗസ്റ്റ് 1 മുതല്‍ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്റ്റീവ് തെലുങ്ക് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് (എടിപിജി) ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവ പ്രകാരം, അടുത്ത കാലത്ത്ത്തായി സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന വരുമാനവും ചെലവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനമെന്ന് അവര്‍ പരാമര്‍ശിച്ചു.

“കോവിഡ് പാന്‍ഡെമിക്കിന് ശേഷം മാറിക്കൊണ്ടിരിക്കുന്ന വരുമാന സാഹചര്യങ്ങളും വര്‍ദ്ധിച്ചുവരുന്ന ചെലവുകളും, സിനിമാ നിര്‍മ്മാതാക്കളുടെ ഒരു സമൂഹമെന്ന നിലയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നത് നിര്‍മ്മാതാക്കള്‍ക്ക് പ്രധാനമാണ്. നമ്മുടെ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തേണ്ടതും ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഞങ്ങള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

ഇക്കാര്യത്തില്‍, ഗില്‍ഡിലെ എല്ലാ പ്രൊഡ്യൂസര്‍ അംഗങ്ങളും 2022 ഓഗസ്റ്റ് 1 മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സ്വമേധയാ തീരുമാനിച്ചു. പ്രായോഗികമായ തീരുമാനങ്ങള്‍ കണ്ടെത്തുന്നതുവരെ ചര്‍ച്ചകള്‍ തുടരും,” പ്രസ്താവനയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *