2024 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന് സൂചന

വാഷിങ്ടണ്‍: അമേരിക്കയില്‍ വരാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണില്‍ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അന്നു ഭരണത്തില്‍ കയറിയത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനാണ്. അക്കാലത്ത് വൈറ്റ് ഹൗസില്‍ നിന്നും മടങ്ങിയ ട്രംപ്, പിന്നീടിപ്പോഴാണ് വാഷിങ്ടണില്‍ തിരിച്ചെത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌, 2020 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിരുന്നു. എന്നിരുന്നാലും, ബൈഡനൊപ്പം ഏതാണ് സാധിച്ചിരുന്നില്ല.

വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കുമെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, വോട്ടില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *