നീറ്റ് പരീക്ഷാ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

നീറ്റ് പരീക്ഷാ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ .48 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് കളക്ടർക്ക് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി.ജൂലൈ 19 ന് അയച്ച കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കൊല്ലം ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ത്തോമ കോളേജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ, പരിശോധനാ ഡ്യൂട്ടിക്കായി ഏജന്‍സി വഴിയെത്തിയ ഗീതു, ബീന, ജ്യോത്സന ജ്യോതി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, സ്വകാര്യത ഹനിച്ചതിനുമാണ് കേസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *