ദില്ലി: ടാറ്റാ ടെലിസര്‍വീസസ് ഏറ്റെടുക്കാന്‍ വോഡഫോണ്‍ ഒരുങ്ങുന്നു. ഇക്കാര്യത്തെ കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ശൃംഗലയാകാന്‍ വൊഡാഫോണുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ടാറ്റ സ്ഥിരീകരിച്ചു.
ടാറ്റാ ടെലിസര്‍വീസസ് ജപ്പാനിലെ ടൊകോമോയുമായി സഹകരിച്ച് ടാറ്റാ ഡോകോമോ എന്നപേരിലാണ് ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നത്. ടാറ്റയുടെ കൈയിലുള്ള ഷെയര്‍കൂടി വാങ്ങാന്‍ ഡോകോമോ ശ്രമിച്ചെങ്കിലും പുറത്തുനിന്നുള്ള കമ്പനിക്ക് ഷെയര്‍നല്‍കാനാണ് ടാറ്റയുടെ താല്‍പര്യം. ഇതിനിടെ എന്‍ ടി ടി ഡോകോമോ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്ന ഭാഗമായാണ് വില്‍പനയെന്നും വാര്‍ത്തകളുണ്ട്.
ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം 2014 മാര്‍ച്ചിനകം പ്രതീക്ഷിച്ച പ്രകടനം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലോ ജപ്പാന്‍ കമ്പനിയായ ഡോകോമോ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കുകയോ ആണെങ്കില്‍ പുതിയ പങ്കാളിയെ തേടുകയോ ഷെയറുകള്‍ വില്‍ക്കാനോ ടാറ്റക്ക് അനുവാദമുണ്ട്. ടാറ്റ ടെലിസര്‍വീസസ് ഡോകോമയുടെ 59.45 ശതമാനം ഷെയറുകളാണ് ടാറ്റയുടെ കൈവശമുള്ളത്.