അഫ്ഗാനിൽ സംഗീതത്തിന് വിലക്ക്, പ്രാദേശിക ഗായകനെ വകവരുത്തി താലിബാൻ തീവ്രവാദികൾ

കാബൂള്‍: സംഗീതം പോലുള്ള വിനോദോപാധികള്‍ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. ഇതിനു മുമ്ബ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റെടുത്തപ്പോള്‍ രാജ്യത്തുണ്ടായിരുന്ന നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തവണ ഭരണമേല്‍ക്കുന്നതിനു മുമ്ബ് തന്നെ മുന്‍ വര്‍ഷങ്ങളില്‍ കണ്ടിരുന്ന താലിബാന്‍ ആയിരിക്കില്ല ഇത്തവണത്തേത് എന്ന നേതാക്കള്‍ തന്നെ അഫ്‌ഗാന്‍ ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഉറപ്പു നല്‍കിയിരുന്നുു.

എന്നാല്‍ താലിബാന്റെ ആ ഉറപ്പില്‍ വലിയ കാര്യമില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്‌ ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ മുന്‍ മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച്‌ അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാദ്ധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *