മൊട്ടയടിച്ച് ബോൾഡ് ലുക്കിൽ ഫഹദ് ഫാസിൽ, പുഷ്പയിലെ ക്യാരക്ടർ ലുക്ക്‌ പോസറ്റര്‍ പുറത്തുവിട്ടു

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുഷ്പയില്‍ പ്രതിനായകനായെത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ ലുക്ക് പോസറ്റര്‍ പുറത്തുവിട്ടു.ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായ പുഷ്പയില്‍ ബോള്‍ഡ് ലുക്കിലാണ് ഫഹദിന്റെ കഥാപാത്രം. മുടി മുഴുവന്‍ കളഞ്ഞ ഒരു ഗെറ്റപ്പില്‍ ഫഹദ് ഇതുവരെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഥാപാത്രത്തിന്റെ പേരും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത്’ എന്ന ഐപിഎസ് ഓഫീസര്‍ ആണ് ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രം.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ്. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *